Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം

04 Jun 2024 11:02 IST

Shafeek cn

Share News :

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതല്‍ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ല്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ലീഡ് നില ഉയര്‍ത്തിയാണ് തൃശൂരില്‍ സുരേഷ് ?ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാന്‍ വി എസ് സുനില്‍ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ തൃശൂരില്‍ സുരേഷ് ?ഗോപിക്ക് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകും.


കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ രണ്ടാമതുള്ളതൊഴിച്ചാല്‍ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കോണ്‍?ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.


തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍ നില്‍ക്കുകയാണ്. തുടക്കം മുതല്‍ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ ഉള്ളത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് വ്യക്തമായ ലീഡോടെ എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലാണ്. ആലപ്പുഴയില്‍ കെ സി വേണു?ഗോപാല്‍ 10000ന് പുറത്ത് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. ഇടതിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫ് ബഹുദൂരം പിന്നിലാണ്. രണ്ടാമതുണ്ടായിരുന്ന ശോഭ മൂന്നാമതായി.


കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് മുന്നിലാണ്. ഇടുക്കിയില്‍ 40000 ന് മുകളില്‍ ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ഡീന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു. എറണാകുളത്ത് 50000 ന് മുകളില്‍ വോട്ടിന് മുന്നിലാണ് ഹൈബി ഈഡന്‍. ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും പൊന്നാനിയില്‍ ഡോ. അബ്ദുള്‍ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വലിയ മുന്നേറ്റമാണ് നടത്തുന്നത്. മലപ്പുറം മുസ്ലിം ലീ?ഗിന്റെ കോട്ടയാണെന്ന് ആവര്‍ത്തിക്കുന്നതാണ് ഇരു മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം.


പാലക്കാട് വി കെ ശ്രീകണ്ഠന്‍, കോഴിക്കോട് എം കെ രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ മുന്നിലാണ്. വയനാട്ടില്‍ രാഹുല്‍ ?ഗാന്ധി 80000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് എംപിമാര്‍ പിന്നിലാകുന്നതാണ് ഇപ്പോള്‍ തെളിയുന്ന ചിത്രം, ആലത്തൂരില്‍ രമ്യ ഹരിദാസും തിരുവനന്തപുരത്ത് ശശി തരൂരും തൃശൂരില്‍ കെ മുരളീധരനും പിന്നിലാണ്. തൃശൂരില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്താണെന്നതാണ് ഇതിലേറ്റവും ശ്രദ്ധേയം.


Follow us on :

More in Related News