Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2026 19:27 IST
Share News :
വള്ളിക്കുന്ന് : പ്രഖ്യാപനങ്ങൾ മാത്രം നടത്തി ജനങ്ങളെ പറ്റിക്കുന്ന രണ്ട് സർക്കാരുകളാണ് നമുക്കുള്ളത്. അതാണ് മോദി സർക്കാരും പിണറായി സർക്കാരുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കോൺഗ്രസ് നേതാവായ സന്ദീപ് വാര്യർ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണം നടത്തിയിരുന്ന സിപിഎമ്മിന് ബംഗാളും ത്രിപുരയും ഭരണം എന്നെന്നേക്കുമായി ഇല്ലാതായി. അവശേഷിക്കുന്നത് കേരളത്തിൽ മാത്രം. ഈ തെരഞ്ഞെടുപ്പോടെ ആ പാർട്ടി തന്നെ കേരളത്തിൽ ഇല്ലാതാവാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ അഴിമതി നടത്തിയ ഒരു പാർട്ടി കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും സിപിഎമ്മും ഒരു ധാരണയോടെ പ്രവർത്തിക്കുകയാണ്. അതിൻറെ ഫലമായി ആണ് പിണറായിയും മകളും ജയിലിൽ പോവാതെ രക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ തിരിച്ചടി സിപിഎമ്മിന് ഉണ്ടാവുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. രാത്രി ഒമ്പതരയോടെ പ്രസംഗവേദിയിൽ എത്തിച്ചേർന്ന സന്ദീപ് വാര്യരുടെ പ്രസംഗം കേൾക്കാൻ വലിയൊരു ജനാവലി തടിച്ചു കൂടിയിരുന്നു. പുതുതായി ഭരണം പിടിച്ചെടുത്ത വള്ളിക്കുന്നിലെ യുഡിഎഫ് പ്രതിനിധികൾക്കുള്ള സ്വീകരണവും സ്നേഹാദരവും വേദിയിൽ വെച്ച് വിതരണം ചെയ്തു. മുസ്ലീം ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് ഡോ.വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് വാണിയം പറമ്പത്ത് അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. ഷാഫി കൽപാലത്തിങ്ങൽ,റാഫി എം.പി, ഹനീഫ മുന്നിയൂർ,കെ.പി.മുഹമ്മദ് മാസ്റ്റർ,നിസാർ കുന്നുമ്മൽ, എം.എ. അസീസ് സാഹിബ് ,പി.പി.അബ്ദുൾറഹ്മാൻ,കെ.പി.ആസിഫ് മശ്ഹൂദ്, പി. വിരേന്ദ്രകുമാർ,,ഉണ്ണി മൊയ്തു, കോശി.പി.തോമസ്, വി.കെ.ബാപ്പു ഹാജി,സുബൈദ ടീച്ചർ,ഇർഷാദ് അരിയല്ലൂർ,മുനീറ അഫ്സൽ,സി.എ.ബഷീർ, സവാദ് കള്ളിയിൽ, ഷാഫി ആനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.