Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2025 21:22 IST
Share News :
ചാവക്കാട്:ദ്വാരക ബീച്ചിൽ 24 ആം വാർഡിൽ ഗുരുവായൂർ ദേവസ്വം പറമ്പ് യാതൊരു സർവേയും നടത്താതെ കാലങ്ങളായി ഉപയോഗിച്ചുവന്നിരുന്ന 10 അടി വഴിയും മറച്ചു അവിടെ താമസിക്കുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും,കൂലി പണിക്കാരുടെയും സ്ഥലത്തിലൂടെ മതിൽ കെട്ടുന്നത് തടയണമെന്ന് ചാവക്കാട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി,ദേവസ്വം മന്ത്രി,ഗുരുവായൂർ ദേവസ്വം ചെയർമാൻ,അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് പരാതി നൽകി.പ്രാദേശിക ഭരണകക്ഷി നേതാക്കളുടെ സംരക്ഷണയിലാണ് അനധികൃത മതിൽ കെട്ട് നടക്കുന്നത്.അശാസ്ത്രീയമായി,സർവ്വേ നടത്താതെ പരിസരവാസികൾക്ക് നോട്ടീസ് കൊടുക്കാതെയുമുള്ള മതിൽ നിർമ്മാണം അനീതിയും,മനുഷ്യാവകാശ ലംഘനവും ആണെന്ന് പരാതിയിൽ പറയുന്നു.നിയമ വിരുദ്ധ അനധീകൃത മതിൽ നിർമ്മാണം തടഞ്ഞു സർവ്വേ ചെയ്ത് നിയമ പ്രകാരം നടപടി ചെയ്യുവാൻ ഉത്തരവിടണം എന്നും അല്ലെങ്കിൽ ബാധിക്കപ്പെട്ടവരുടെ കൂടെ സമരപരിപാടി ഉൾപ്പെടെ നിയമ നടപടികളിലും കോൺഗ്രസ് കൂടും എന്ന് പരാതിയിൽ പറയുന്നു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകന്റെ അധ്യക്ഷതയിൽ സി.പി.കൃഷ്ണൻ മാസ്റ്റർ,അനിത ശിവൻ,പി.എം.നാസർ,പി.ടി.ഷൗകത്ത്,അഷറഫ് ബ്ലാങ്ങാട്,പി.കെ.കബീർ,മിഥുൻ പരപ്പിൽത്താഴം,ഷൈല നാസർ,അബ്ദുൽ സലാം കൊപ്പര,ഷിഹാബ് മണത്തല,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.