Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 18:59 IST
Share News :
തൃശൂർ:
സംസ്കാര സാഹിതി തൃശ്ശൂർ ജില്ലാ കമ്മറ്റി സംസ്ഥാനത്തെ വ്യത്യസ്തവും ശ്രദ്ധേയവുമായ ലൈബ്രറിക്ക് നൽകുന്ന പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരകസാഹിതി അക്ഷര നിധി പുരസ്കാരത്തിന് വിയ്യൂർ ജില്ലാ ജയിൽ ലൈബ്രറി അർഹമായി.
25,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന
പുരസ്കാരം, നിരൂപണ സാഹിത്യ ശാഖയിൽ നിലപാടുകൾ കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിന്റെഓർമ്മ ദിനത്തോടനുബന്ധിച്ച്
2025 ഒക്ടോബർ 20-ന് രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ
ബഹു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് കെ. അനിൽകുമാറിന് സമ്മാനിക്കും.
ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്,എം. പി. വിൻസെന്റ് എക്സ് എം. എൽ. എ,
സംസ്കാര സാഹിതി സംസ്ഥാന കൺവീനർ ആലപ്പി അഷ്റഫ്, വർക്കിംഗ് ചെയർമാൻ
കെ പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ആന്റണി കാറൾ, തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിയ്യൂർ ജില്ലാ ജയിലിൽ സൂപ്രണ്ടായി കെ. അനിൽകുമാർ സേവനം അനുഷ്ഠിക്കുമ്പോൾ,
2022ൽമലയാളഭാഷാപരിപോഷണത്തിന സർക്കാരിൽ നിന്ന് ലഭിച്ച 3000 രൂപ കൊണ്ട്
സദ്ഗമയ എന്ന പേരിൽ തടവുകാർക്കായി ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ശില്പശാലയിൽ പങ്കെടുത്ത 18 തടവുകാർ എഴുതിയ രചനകൾ ‘ചുവരുകളും സംസാരിക്കും’ എന്ന പേരിൽ മിനിയേച്ചർ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് പൊതു ജന ശ്രദ്ധ നേടിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ഫൗണ്ടേഷൻ അംഗീകാരം ലഭിച്ച ആർ. പി. 1987 എന്ന ഡോക്യുമെന്ററി ഫിലിംതടവുകാർ എഴുതിയ
പുസ്തകത്തേയും ജില്ലാ ജയിൽ ലൈബ്രറിയെയുംആസ്പദമാക്കിയിട്ടു ള്ളതായിരുന്നു.കെ. അനിൽകുമാർ മുൻകൈയെടുത്ത് നടപ്പിൽ വരുത്തിയ അക്ഷര ചികിത്സ എന്ന ഈ സംരംഭം ഏറെ ഫലപ്രദവും ശ്രദ്ധേയവുമായി മാറിയതുകൊണ്ടാണ് പ്രഥമ സാഹിതി അക്ഷര നിധി പുരസ്കാരംഅന്നത്തെ ജയിൽ സൂപ്രണ്ട് ആയിരുന്ന കെ അനിൽകുമാറിന് കൈമാറുന്നതാണ്.പുരസ്കാര സമിതി അംഗങ്ങളായ പി. വി കൃഷ്ണൻ നായർ, ഡോ. പി സരസ്വതി, പി. എൽ. ജോമി,സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കൺവീനർ അനിൽ സമ്രാട്ട്
എന്നിവർ വാർത്താസമ്മേളനത്തിൽ
പങ്കെടുത്തു.
Follow us on :
More in Related News
Please select your location.