Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 14:18 IST
Share News :
മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായങ്ങളും സമഗ്ര പാക്കേജും ലഭ്യമാക്കണമെന്ന് ബെന്നി ബഹനാൻ എം പി ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ കടുത്ത മഴയിലും പ്രളയത്തിലും നിരവധി പേരാണ് മരിച്ചത്. നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.പതിനാറാം തീയതി വരെയുള്ള കണക്കുകൾ പ്രകാരം സാധാരണയെക്കാൾ രണ്ടാമത്തെ ഉയർന്ന ശതമാനമായ 8.45 സെ. മീ മഴയാണ് സംസ്ഥാനത്ത് പെയ്തത്. കാലവർഷക്കെടുതിയിൽ ആയിരക്കണക്കിന് കർഷകരുടെ കൃഷിക്കും ഉപജീവനത്തിനും തടസ്സം ഉണ്ടായതായും നിരവധി ആളുകളുടെ വീടുകൾ മഴക്കെടുതിയിൽ തകർന്നതായും എം പി പറഞ്ഞു . ശക്തമായ മഴയും പ്രളയവും നിരവധി സ്ഥലങ്ങളിൽ വൈദ്യുതി വിതരണം താറുമാറാക്കിയിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 1000-ലധികം വൈദ്യുതി തൂണുകളും നിരവധി ട്രാൻസ്ഫോർമറുകളും തകരാറിലായിട്ടുണ്ടെന്നും ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും എം പി കൂട്ടിച്ചേർത്തു.
ആയതിനാൽ സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസത്തിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ അടിയന്തര സഹായം നൽകണമെന്നും കേരളത്തിന് സമഗ്രമായ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്നും ബെന്നി ബഹനാൻ ലോക്സഭയിൽ ആവശ്യപ്പെട്ടു
Follow us on :
Tags:
Please select your location.