Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവിഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ

22 Nov 2024 08:19 IST

Enlight News Desk

Share News :

തൃശ്ശൂർ: സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതോടെ തൃശൂരിൽ സി പി ഐ പ്രതിഷേധം. സംഭവത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളി രം​ഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമെന്നാണ് സിപിഐ വനിതാ കൗൺസിലർ ബീന മുരളിയുടെ ആരോപണം.

അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി


15 വർഷമായി തുടർച്ചയായി സി പി ഐ ജയിക്കുന്ന കൃഷ്ണാപുരം ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിക്കുയാണുണ്ടായത്.ഇതോടെ സി പി ഐയുടെ സ്ഥിരം ഡിവിഷൻ നഷ്ടമാകും. കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് വിഭജനം ഉണ്ടായതെന്ന് കൗൺസിലർ ബീനാ മുരളി പറയുന്നു. കൃഷ്ണപുത്ത്നിന്നും നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകി. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബീനാ മുരളി വ്യക്തമാക്കി.പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ബീനാ മുരളി പറയുന്നു. നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷനാണ്. ഡിവിഷൻ ഒഴിവാക്കുന്ന സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചു. നോക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബീനാ മുരളി പറഞ്ഞു.

Follow us on :

More in Related News