Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനഭേദഗതി നിയമം കാർഷിക മേഖലയെ തകർക്കും- തോമസ് ഉണ്ണിയാടൻ

23 Dec 2024 15:44 IST

WILSON MECHERY

Share News :


ചാലക്കുടി:

നിർദ്ദിഷ്ട വനം ഭേദഗതി നിയമം കർഷകരെ ദ്രോഹിക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് കേരള കോൺസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വനപാലകർ പോലീസ് ചമഞ്ഞ് അധികാര ദുർവിനിയോഗം നടത്തുന്നതിനും നിരപരാധികളായ കർഷകരെ ഉപദ്രവിക്കുന്നതിനും നിർദിഷ്ട നിയമം ഇടയാക്കും. 

ജനദ്രോഹ കരട് വനനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച

പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡന്റ്‌ സി. വി കുരിയാക്കോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ സംസ്ഥാന വൈസ് ചെയർമാൻ എം. പി പോളി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയ് ഗോപുരൻ, മിനി മോഹൻദാസ്, ഉന്നതാധികാര സമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ, സമരസമിതി കൺവിനർ ജോൺ മുണ്ടൻ മാണി,കെടിയുസി സംസ്ഥാന സെക്രട്ടറി പ്രസാദ് പുലിക്കോട്ടിൽ,കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റ് കെ.വി.കണ്ണൻ, കെ സി പീറ്റർ, 

 ഉണ്ണി വിയ്യൂർ, ജോസഫ് കാരക്കട,കെ.എസ് സേതുമാധവൻ, ഡി പത്മകുമാർ,വിൽസൻ മേച്ചേരി,പിടി ജോർജ്, ഷാജി ചേലക്കര, ജോർജ് പൂമല,സിജോയ് തോമസ്, സെബാസ്റ്റ്യൻ നെടുങ്ങാട്ട്, ഡേവിസ് പാറേക്കാട്ട്, കെ സി ജോസഫ്,കെ.എം പത്രോസ്, ,സജി റാഫേൽ, തോമസ് കണ്ണമ്പുഴ, ജോഷി പുതുശ്ശേരി, മനോജ് സെബാസ്റ്റ്യൻ,തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News