Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട്ടെ തോല്‍വി; രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

25 Nov 2024 10:47 IST

Shafeek cn

Share News :

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ച് കെ സുരേന്ദ്രന്‍. ദേശീയ പ്രസിഡന്റ് ജെപി നദ്ദ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെ രാജി സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമടക്കം നേതാക്കള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.


തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും പാലക്കാട്ടെ തോല്‍വിയില്‍ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെട്ടുന്നു.


ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


Follow us on :

More in Related News