Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

13 May 2025 16:46 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ പി. വസന്തം പറഞ്ഞു. സിപിഐ കൊയിലാണ്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എല്ലാവിധ ഭീകരവാദ പ്രവർത്തനങ്ങളെയും സിപിഐ തള്ളിപ്പറയുന്നവെന്നും അതിൻ്റെ പേരിലുള്ള വർഗീയ മുതലെടുപ്പിന് ആരെയും അനുവദിക്കുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 


ഇ കെ അജിത്ത്, അഡ്വ സുനിൽ മോഹൻ, കെ. ശശിധരൻ, എൻ ശ്രീധരൻ എന്നിവർ അടങ്ങുന്ന സ്റ്റയറിങ് കമ്മിറ്റിയും,കെ. എസ്.രമേശ് ചന്ദ്ര, 

ബി. ദർശിത് , ചൈത്ര വിജയൻ എന്നിവരടങ്ങുന്ന പ്രസീഡിയവും യോഗ നടപടികൾ നിയന്ത്രിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ശശി, ആർ സത്യൻ, പി.കെ. കണ്ണൻ, കെ. ടി.കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം കൺവീനർ കെ.ചിന്നൻ സ്വാഗതം പറഞ്ഞു. സി.പി. നാരായണൻ പതാക ഉയർത്തി. വിജയഭാരതി ടീച്ചർ രക്തസാക്ഷി പ്രമേയവും എൻ.വി. എം. സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Follow us on :

Tags:

More in Related News