Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 23:11 IST
Share News :
പുന്നയൂർ:ചാവക്കാട് നഗരസഭ ചെയർമാനായിരിക്കെ മുസ്ലീം ലീഗ്,കോൺഗ്രസ്സ് പ്രവർത്തകർ കൊലചെയ്ത സിപിഐഎം നേതാവ് കെ.പി.വത്സലന്റെ രക്തസാക്ഷി ദിനം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു.കെ പി.വത്സലൻ രക്തസാക്ഷിയായതിന്റെ പതിനെട്ടാം വാർഷീകമാണ് ആചരിച്ചത്.കെ പി.വത്സലൻ കുത്തേറ്റുവീണ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.വത്സലന്റെ സ്മൃതി മണ്ഡപത്തിൽ അബ്ദുൾഖാദർ പുഷ്പ ചക്രം സമർപ്പിച്ചു പതാക ഉയർത്തി.ഏരിയ സെക്രട്ടറി ടി.ടി.ശിവദാസ് അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗങ്ങളായ സി.സുമേഷ്,ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,എൻ. കെ.അക്ബർ എംഎൽഎ,ചാവക്കാട് നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത്,എ.എച്ച്.അക്ബർ,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ,എം.ആർ.രാധാകൃഷ്ണൻ,വി.സെമീർ എന്നിവർ സംസാരിച്ചു.ബ്രാഞ്ചുകളിൽ പ്രഭാതഭേരി,പുഷ്പാർച്ചന എന്നിവ നടത്തി..അനുസ്മരണത്തിന്റെ ഭാഗമായി സിപിഐ എം ചാവക്കാട് തിരുവത്ര, മണത്തല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈക്ക് റാലികൾ നടത്തി.തിരുവത്രയിൽ കെ എച്ച്.സലാം,മണത്തലയിൽ എ.എ.മഹേന്ദ്രൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
Follow us on :
Tags:
Please select your location.