Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 09:08 IST
Share News :
തൃശൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചേലക്കരയിലെത്തും. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും.
അതേസമയം യുഡിഎഫ് ക്യാമ്പ് ആകട്ടെ കുടുംബയോഗങ്ങളില്‍ വേരുറപ്പിക്കുകയാണ്. കെ സി വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയില്‍ നടപ്പാക്കിയ കുടുംബ യോഗത്തിന്റെ മാതൃകയാണ് ചേലക്കരയില്‍ പരീക്ഷിക്കുന്നത്. ബിജെപിയും കോര്‍ണര്‍ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. വയനാടും പാലക്കാടും സിറ്റിംഗ് സീറ്റുകളാണ്. എന്നാല്‍ ചേലക്കരയിലെ വിജയം രാഷ്ട്രീയ മുന്നേറ്റത്തിന് സഹായിക്കുമെന്ന വിലയിരുത്തലാണ് യുഡിഎഫിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപിന്റെ വിജയത്തിനായി മന്ത്രിമാരാണ് സജീവമായി മണ്ഡലത്തിലുള്ളത്.
Follow us on :
Tags:
Please select your location.