Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 13:05 IST
Share News :
സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് ഉറപ്പ് നൽകി നടൻ വിജയ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായെഴുതിയ തുറന്നകത്തിൽ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതിയത്.
“നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ആരെയാണ് ചോദ്യം ചെയ്യേണ്ടത്? ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അർഥമില്ലെന്നാണ് അറിയുന്നത്. അതിനാണ് ഈ കത്ത്. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും സ്ത്രീകൾ ആൾക്കൂട്ട അതിക്രമങ്ങൾക്കും അനാശാസ്യത്തിനും ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിധേയരാകുന്നു. അവരുടെ സഹോദരൻ എന്ന നിലയിൽ വിഷാദത്തിനും വിശദീകരിക്കാനാകാത്ത വേദനക്കും വിധേയനാണ്” -വിജയ് കത്തിൽ പറയുന്നു.
നേരത്തെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് വിജയ് പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ സ്വയം ചാട്ടയടിക്ക് പിന്നാലെയാണ് തമിഴ്‌നാട്ടിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടൻ വിജയിയുടെ കുറിപ്പ്.
Follow us on :
Tags:
More in Related News
Please select your location.