Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സീമ, സ്വീറ്റി, സരസ്വതി’... ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ 22 വോട്ട്; ഹരിയാനയിൽ വോട്ടുകൊള്ള നടത്തി കോൺഗ്രസിന്റെ വിജയത്തെ അട്ടിമറിച്ചെന്ന് രാഹുൽ ഗാന്ധി

05 Nov 2025 14:52 IST

NewsDelivery

Share News :

ന്യൂഡൽഹി- ഹരിയാനയിൽ ആസൂത്രിതമായി വോട്ടുകൊള്ളയിലൂടെ കോൺഗ്രസ് വിജയത്തെ അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. തെളിവായി രാഹുൽ ഹാജരാക്കിയതിൽ കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും. കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗമാണ് രാഹുൽ പ്രദർശിപ്പിച്ചത്. 

ബിജെപി ജയിക്കാൻ കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ തൃശൂ‌ർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി ആരോപണമുയർന്നപ്പോഴായിരുന്നു ഈ പ്രസ്താവന. ഒരു വർഷം മുൻപ് അത്തരത്തിൽ ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്. ബിജെപി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നാളെയും അത്തരത്തിൽ വോട്ട് ചേർക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് ഇന്നത്തെ വാർത്തസമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിക്കുകയായിരുന്നു.

വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച വോട്ടർപട്ടികയിലെ യുവതി ബ്രസീലിയൻ ഫോട്ടോഗ്രഫറായ മതീയസ് ഫെറാരോ എടുത്ത ഫോട്ടോയിലെ മോഡലാണെന്നു രാഹുൽ പറഞ്ഞു. ഇവരുടെ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചേർത്ത് 10 ബൂത്തുകളിലായി പല പേരുകളിലായി 22 തവണ ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ ഫോട്ടോ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു. ചിത്രത്തിലുള്ള ബ്രസീലിയൻ ഫോട്ടോഗ്രാഫറുടെ ഫേസ്ബുക് പേജിലേക്കുള്ള ക്യുആർ കോഡും രാഹുൽ പങ്കുവച്ചു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ വരെ ചെയ്തതായും രാഹുൽ പറഞ്ഞു. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്നാണ് രാഹുലിന്റെ ആരോപണം.

Follow us on :

Tags:

More in Related News