Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 17:09 IST
Share News :
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടായി തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കെ വി കണ്ണനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന യൂത്ത് ഫ്രണ്ട് പുനസംഘടന സമ്മേളനത്തിലാണ് കെ വി കണ്ണനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. പ്രസിഡണ്ടിനൊപ്പം 60 അംഗ സംസ്ഥാന കമ്മിറ്റിയും നിലവിൽ വന്നു.
കെ എസ് സി പ്രവർത്തനത്തിലൂടെ കടന്ന് വന്ന്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ്, ജില്ല സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സർഗ്ഗവേദി കൺവീനർ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഓഫീസ് ചാർച്ച് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ത്യശൂർ കയ്പമംഗലം കേര കർഷക സഹകരണ സംഘം വൈസ് പ്രസിഡൻ്റ്, വിക്രം സാരഭായി എഡ്യൂക്ഷേൻ ട്രസ്റ്റ് സെക്രട്ടി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് കെ വി കണ്ണൻ
Follow us on :
Tags:
Please select your location.