Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 23:14 IST
Share News :
ഗുരുവായൂർ:കണ്ടാണശ്ശേരി പഞ്ചായത്തിലെ പാരീസ് റോഡ് മുതൽ ആശാരിപ്പടി വരെയുള്ള റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കണ്ടാണശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ്,രണ്ടാം വാർഡ് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനവും,ധർണ്ണയും നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് എം.ആർ.വിശ്വൻ പരിപാടി ഉദ്ഘാടനം ചെയ്തു.കണ്ടാണശ്ശേരി ബിജെപി പ്രസിഡന്റ് ബോഷി അധ്യക്ഷത വഹിച്ചു.പാവർട്ടി മണ്ഡലം ഒബിസി മോർച്ച പ്രസിഡന്റ് സന്തോഷ് മുതുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.അടിയന്തിരമായി ബന്ധപ്പെട്ട അധികൃതർ തകർന്ന് പൊളിഞ്ഞ ഈ റോഡിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി.അനേകം സ്വകാര്യ ബസ്സുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.ഈ റോഡിലെ വൻകുഴികൾ വാഹനങ്ങൾക്കും,യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ മഴ പെയ്ത്,കുഴിയിൽ ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെയും,വിദ്യാർത്ഥികളുടെയും ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവായി.രണ്ട് സ്കൂളുകൾ,കരിയന്നൂർ ക്ഷേത്രം,ചരിത്ര പ്രസിദ്ധമായ ചൊവ്വല്ലൂർ ശിവക്ഷേത്രം,ജുമാ മസ്ജിദിലേക്കുള്ള പ്രധാന റോഡും,ചൊവ്വല്ലൂർപടി,കണ്ടാണശ്ശേരി ഭാഗത്തുള്ളവർക്ക് കുന്നംകുളത്തേക്ക് പോകാൻ എളുപ്പ റോഡാണിത്.നിരവധി തവണ അധികാരികളോട് പരാതി പറഞ്ഞിട്ടും നടപടി ഒന്നും എടുക്കാത്തതിനെ തുടർന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Follow us on :
Tags:
Please select your location.