Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 06:40 IST
Share News :
മുണ്ടക്കയം: പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളി നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ 10 ന് ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ കീഴേടം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബർ 10 മുതൽ 20 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും.
പിണറായി പോലീസ്- ആര്‍.എസ്.എസ്. കൂട്ടുകെട്ട് കേരളത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്. ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളുമായി പല തവണ രഹസ്യ ചര്‍ച്ച നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും നടപടിയെടുക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവുന്നില്ലന്നു നേതാക്കൾ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്, ജോയിന്റ് സെക്രട്ടറിമാരായ യാസിർ വി എസ്, അബ്ദുൽസമദ് വി ഐ, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈല്‍ സി.എൽ എന്നിവരും പങ്കെടുത്തു.
Follow us on :
Please select your location.