Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 21:24 IST
Share News :
ചാലക്കുടി:
ചൗക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെഅവഗണന അവസാനിപ്പിക്കുക, ഒ പി യിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഓ പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുകഎന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്ക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി, ചാലക്കുടി മുനിസിപ്പാലിറ്റി, കൊടകര പഞ്ചായത്ത് എന്നിവിടങ്ങളിലെ സാധാരണക്കാരായ രോഗികൾ അവരുടെ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ് ചൗക്ക കുടുംബാരോഗ്യ കേന്ദ്രം. ദിനംപ്രതി 300നും 500നും ഇടയിലുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്ക് വേണ്ടി എത്തുന്നത് ഇവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ ഒ പിയിൽ ഇരിക്കുന്നത് അതുകൊണ്ടുതന്നെ രാവിലെ ചികിത്സ തേടിയെത്തുന്ന രോഗികൾ ഏറെ വൈകിയാണ് തിരിച്ചു പോകുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന സായാഹ്ന ഒപി ആരോടും പറയാതെ ബ്ലോക്ക് പഞ്ചായത്ത് അടച്ചുപൂട്ടി. തൽഫലമായി രോഗികൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. മഴക്കാല ജന്യ രോഗങ്ങൾ പകർന്നു പിടിക്കാൻ ഇടയുള്ള
ഈസാഹചര്യത്തിൽ ആവശ്യം വേണ്ട ഡോക്ടർമാരുടെ സേവനം ഉറപ്പാക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്നസമീപനമാണ്സ്വീകരിക്കുന്നത്. രണ്ടു രൂപയുണ്ടായിരുന്ന ഒ പി ടിക്കറ്റ് 10 രൂപയാക്കി കുട്ടികളുടെ കയ്യിൽ നിന്നും പോലും ഇവിടെപിടിച്ചു പറിക്കുകയാണ്. ജീവിതശൈലി രോഗനിർണ്ണയ പരിശോധന നടത്തേണ്ട ലാബുകൾ പത്തുമണിക്ക് ശേഷമാണ് ഇവിടെ തുറന്നു പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്
ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ട ബ്ലോക്ക് പഞ്ചായത്ത് ചൗക്ക കുടുംബാരോഗ്യ കേന്ദ്രത്തോട് നീതീകരിക്കാനാവാത്ത അവഗണനയാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു ധർണ്ണ.
എന്നാൽ എൽഡിഎഫ് ആരോപിക്കുന്നത്
എന്നാൽ എൽഡിഎഫ് ആരോപിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമടത്തിൽ പറഞ്ഞു. ഒന്നിൽ അധികം ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടത് സംസ്ഥാന ആരോഗ്യ വകുപ്പ് ആണെന്നും ബ്ലോക്ക് പഞ്ചായത്തിന് ഒരു ഡോക്ടറെ നിയമിക്കാൻ മാത്രമേ കഴിയൂ എന്നും അക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വ്യാഴാഴ്ച അപ്പോയിന്റ്മെന്റ് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഒ പി ടിക്കറ്റ് പത്തുരൂപ വച്ച് വാങ്ങിയാൽ മാത്രമേ എച്ച് എം സിയുടെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകാൻ കഴിയൂ എന്നും മറ്റ് അസൗകര്യങ്ങളെല്ലാം പുതിയ ഡോക്ടർ വരുന്നതോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റിയംഗം സഖാവ് സി കെ ശശി ഉദ്ഘാടനം ചെയ്തു സിപിഐ നേതാവും എൽഡിഎഫ് കൺവീനറുമായ സി കെ സഹജൻ അധ്യക്ഷത വഹിച്ചു സിപിഐഎം ഏരിയ കമ്മിറ്റി അംഗവും കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ ലീഡറുമായഇ എ ജയതലകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ഡി ബാഹുലേയൻ, ജനതാദൾ നേതാവ് എൻ സി ബോബൻ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി K K ചന്ദ്രൻ സ്വാഗതവും ടി ആർ ബാബു നന്ദിയും രേഖപ്പെടുത്തി
Follow us on :
Tags:
Please select your location.