Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാസവള സബ്ബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നയം തിരുത്തണം: കർഷകസംഘം

14 Jul 2025 16:45 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: രാസവള സബ്ബ്സിഡി

വെട്ടിക്കുറച്ച കേന്ദ്രസർക്കാരിൻ്റെ നയം തിരുത്തണമെന്ന്

കർഷക സംഘം മേപ്പയൂർ നോർത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

കീഴ്പയ്യൂർ യു.പി സ്കൂളിൽ 

കോടിയേരി ബാലകൃഷണൻ നഗറിൽ ചേർന്ന സമ്മേളനം കർഷക സംഘം ഏരിയാ സെക്രട്ടറി എം. വിശ്വൻ ഉദ്ഘാടനം ചെയ്തു.


എൻ.കെ. ചന്ദ്രൻ , എം.കെ. സുമതി, എൻ.ശ്രീധരൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ആർ.വി. അബ്ദുറഹിമാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. ശിവദാസൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി.മോഹനൻ, ദിവാകരൻ,എ.കെ. വസന്ത എന്നിവർ സംസാരിച്ചു. കെ. രതീഷ് സ്വാഗതവും സി.ടി. പ്രതീഷ് നന്ദിയും പറഞ്ഞു.

 

ഭാരവാഹികളായി ആർ.വി. അബ്ദുറഹിമാൻ (പ്രസിഡൻ്റ് ),എൻ. ശ്രീധരൻ,കെ.രതീഷ് (വൈസ് പ്രസിഡൻ്റുമാർ),വി.പി. ശിവദാസ് (സെക്രട്ടറി), കെ.പി. രവി,കെ.കെ. രാഘവൻ, നിഷ സ്മാർത്ത (ജോയൻ്റ് സെക്രട്ടറിമാർ),എൻ.കെ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News