Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 23:11 IST
Share News :
മുണ്ടക്കയം:പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും മെമ്പർമാരുടെ അധാർമിക പ്രവർത്തനങ്ങ ൾക്കെതിരെയും എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്നു നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻറെ ഭാഗമായി തിങ്കളാഴ്ച രണ്ടിന് പെരുവന്താനം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും
യു.ഡി.എഫ് ഭരണസമിതി നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു വർഷക്കാലമായി യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.മുൻ എൽ.ഡി.എഫ് .ഭരണസമിതി നടപ്പിലാക്കിയ മണിക്കൽ,ഏകയം ടൂറിസം പദ്ധതികൾ യു.ഡി.എഫ് സമിതി അട്ടിമറിച്ചു.പാഞ്ചാലിമേട് ടൂറിസം പദ്ധതിയെ അട്ടിമറിക്കാൻ വനപാലകരെ കൂട്ടുപിടിച്ച യു.ഡി.എഫ് നേതാക്കൾ ശ്രമം നടത്തുന്നതിന്റെ ഭാഗമായി പാഞ്ചാലിമേട്ടിലെ ടൂറിസം പദ്ധതിയുടെ വികസനം തന്നെ മുരടിച്ചിരിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിൽ നടക്കാൻ പാടില്ലാത്ത അധാർമിക പ്രവർത്തനങ്ങൾ മൂലം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിഞ്ഞു. പഞ്ചായത്ത് കമ്മറ്റിയിൽ പരസ്പരം കോൺഗ്രസ് അംഗങ്ങൾ പോരടിക്കുന്നത് അല്ലാതെ യാതൊരുവിധ വികസന കാര്യങ്ങളും ചർച്ച ചെയ്യുവാനോ തീരുമാനത്തിലെത്താനോ സാധിക്കുന്നില്ലെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. മാത്രമല്ല കോൺഗ്രസ് മെമ്പർമാരുടെ അധാർമിക പ്രവർത്തനം മൂലം പഞ്ചായത്തിന് തന്നെ അപമാനകരമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്ന കൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് ഓഫീസിലിരുന്ന് യുഡിഫ് മെമ്പർമാരുടെ പരസ്യമായ മദ്യപാനവും, അധാർമ്മിക പ്രവർത്തനങ്ങളും നാട്ടിൽ പാട്ടാണ്. യുവ പഞ്ചായത്ത് മെമ്പർ കാട്ടി കൂട്ടിയ സ്ത്രീ വിഷയത്തിൽ സി.സി.ടി 'വി ദൃശ്യം സംബന്ധിച്ചു വിവാദമായിരിക്കുന്നു. ഇതിൻ്റെ പേരിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുകളുമാണ് പഞ്ചായത്ത് കമ്മിറ്റിയിൽ നടക്കുന്നത്. നാടിന്റെവികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനോ പദ്ധതി ഒരുക്കാനോ തയ്യാറാകാത്ത സാഹചര്യമാണ് നിലവിൽ പഞ്ചായത്ത് കമ്മറ്റികളിൽ വന്നിരിക്കുന്നത് എന്നും എൽ.ഡി ഫ് നേതാക്കൾ ആരോപിച്ചു.പൊതു അവധി ദിവസം പഞ്ചായത്തിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം എന്ന് എൽ.ഡി.എഫും പൊതുപ്രവർത്തകരും പഞ്ചായത്തിൽ വിവരാകാശ രേഖ ക്കായി അപേക്ഷ സമർപ്പിച്ചിട്ടും കോൺഗ്രസ് മെമ്പറെ
സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുന്നില്ലെന്നും,സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ പുറത്ത് വിടണമെന്നും ഇടതു നേതാക്കൾ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ പെരുവന്താനം ഗവൺമെൻറ് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കാത്തതുമൂലം ഉച്ചകഴിഞ്ഞ് മുതൽ ഒ.പി പ്രവർത്തിക്കുന്നില്ലെന്നും മുമ്പ് എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുഴുവൻ സമയവും ഡോക്ടറെ സേവന ലഭ്യമാക്കിയിരുന്നതായും പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ശോചീയാവസ്ഥപരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വികസന മുരടിപ്പിനെതിരെയും, കോൺഗ്രസ് മെമ്പർമാരുടെ അധാർമിക പ്രവർത്തനങ്ങൾക്കെതിരെയും എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുകയാണ്. ഇതിന് മുന്നോടിയായുള്ള പ്രചരണ ജാഥകൾക്ക് ഞായറാഴ്ച രാവിലെ തുടക്കമാകുമെന്നും നേതാക്കൾ പറഞ്ഞു വാർത്താ സമ്മേളന എൽ.ഡി.എഫ് നേതാക്കളായ ബേബി മാത്യു,എം സി സുരേഷ്,കെ പി സുരേന്ദ്രൻ, ഷാജി ഒഴാക്കോട്ടയിൽ, അപ്പച്ചൻ തട്ടാം പറമ്പിൽ എന്നിവർ പങ്കെടുത്തു
Follow us on :
Please select your location.