Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 16:29 IST
Share News :
ചാലക്കുടി: വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊറുതിമുട്ടിയ മലയോര നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ ആണെന്ന് യുഡിഎഫ് എം എം ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് തങ്ങളുടെ കൃഷി ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയും ആദിവാസികൾക്ക് തങ്ങളുടെ പരമ്പരാഗതമായ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാരണങ്ങളാൽ മലയോരവാസികൾ നാടും വീടും ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയാണ് ഇപ്പോൾ.
മലയോര മേഖലയായ ചാലക്കുടിയിലെ ചായിപ്പൻകുഴിയിൽ വച്ച് നടന്ന സമ്മേളന സ്ഥലത്തേക്ക് യുഡിഎഫ് പ്രവർത്തകരും മലയോര നിവാസികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.