Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എ. റിബിൻ ഷായെ സി.പി.എം പുറത്താക്കി

14 May 2024 07:57 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കാഞ്ഞിരപ്പള്ളി :സി. ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവും, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.പി.എം കാഞ്ഞി രപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവു മായ എം.എ.റിബിൻ ഷായെ പാർട്ടിയിൽ നിന്നു പുറത്താക്കി. 2 സ്ത്രീകൾ പാർട്ടിക്കു നൽകിയ പരാതിയെ തുടർന്നാണു നടപടി യെന്നാണു വിവരം. പരാതിയു ടെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷ ന്റെ റിപ്പോർട്ട് പ്രകാരമാണു പുറ ത്താക്കൽ നടപടി.


ഏരിയ കമ്മിറ്റിക്കു ലഭിച്ച പരാതി ജില്ലാ കമ്മിറ്റിക്കു കൈമാറിയ തോടെയാണ് അന്വേഷണ കമ്മി ഷനെ നിയോഗിച്ചത്. ജില്ലാ കമ്മി റ്റിയംഗം തങ്കമ്മ ജോർജുകുട്ടി, ഏരിയ കമ്മിറ്റിയംഗം റജീന റഫീഖ്, മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി.അനിൽകുമാർ എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിഷനാണു റിപ്പോർട്ട് നൽകിയത്.


എസ്.എഫ്.ഐ ജില്ലാ സെക്രട്ട റി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനവും നേരത്തെ വഹിച്ചിട്ടുണ്ട്. മുൻപും ഇദ്ദേഹത്തിനെതിരെ ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്.

Follow us on :

More in Related News