Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം അഴിമുഖം ബ്രാഞ്ച് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

07 Apr 2025 21:28 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒമ്പതാം വാർഡിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക വേലിയേറ്റം തടയുന്നതിനായി ഫണ്ട് നിർമ്മാണവും മൂടപ്പെട്ട തോടുകൾ പൂർവസ്ഥിതിയിലാക്കുക പുഴയുടെ തീരസംരക്ഷണം അടിയന്തരമായി നടത്തുക എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം അഴിമുഖം ബ്രാഞ്ച് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി പി.എസ്.റഫീഖ് അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം കെ.വി.അഷറഫ്,ലോക്കൽ സെക്രട്ടറി എൻ.എം.ലത്തീഫ്,പഞ്ചായത്ത് മെമ്പർമാരായ ഷെമീറ ഷെരിഫ്,മുഹമ്മദ് മാഷ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ.വേണു,വസന്ത വേണു,ഉമ്മർ മനാഫ്,ബീന ഭൂപേഷ്,ഇ.വി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.പി.ബി.ഷാബിർ സ്വാഗതവും,സി.ബി.ഹരിദാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News