Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി വിഭാഗത്തിൽ പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മാസങ്ങളായി ഓണറേറിയം ലഭിച്ചില്ല- യുഡിഎഫ്

29 Nov 2024 13:28 IST

WILSON MECHERY

Share News :

 

ചാലക്കുടി:

പട്ടികജാതി വിഭാഗത്തിൽ പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ പരിശിലനത്തിൻ്റെ ഭാഗമായ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി 

വരുന്ന പ്രോജക്ടിൽ,

തൊഴിൽ പരിശീലനം നടത്തുന്നവർക്ക് മാസങ്ങളായി ഓണറേറിയം കൊടുക്കാൻ സാധിക്കുന്നില്ല.

സംസ്ഥാന സർക്കാർ ബജറ്റ് വിഹിതത്തിൽ നിന്നും നൽകേണ്ട പദ്ധതി തുക അനുവദിക്കാത്തതിനാലാണ്, ഇത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലായിരിക്കുന്നത്.

മുൻ വർഷങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കുന്ന സമയങ്ങളിലുണ്ടാകുന്ന ട്രഷറി നിയന്ത്രണം മൂലമാണ് പദ്ധതികൾ തടസപ്പെടാറുള്ളത്. എന്നാൽ ഇത്തവണ വർഷത്തിൻ്റെ പകുതി എത്തുമ്പോൾ മുതൽ ട്രഷറിയിൽ പണമില്ലാത്ത അവസ്ഥയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻ വർഷം അനുവദിച്ച വിഹിതം പൂർണ്ണമായും തിരിച്ചെടുത്ത സർക്കാർ ഈ വർഷം ഒരു ഗഡു വിഹിതം മാത്രമേ ഇതുവരെ നൽകിയിട്ടുള്ളു.

ഇത് മുൻ വർഷത്തെ വിവിധ സ്പിൽ ഓവർ പദ്ധതികൾക്കായ് ഉപയോഗിക്കേണ്ടി വന്നതിനാൽ,

പുതിയ പദ്ധതികൾക്ക് ഒന്നും തന്നെ പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നിലവിൽ ചാലക്കുടി നഗരസഭയുടെ എല്ലാ ഫണ്ടുകളും കഴിഞ്ഞിരിക്കുകയാണ്. പുതിയ അലൗട്ട്മെൻ്റ് ലഭിക്കാത്തതിനാൽ അടിയന്തിരമായ് നടപ്പിലാക്കേണ്ട പദ്ധതികൾ പോലും തടസപ്പെട്ടിരിക്കുന്നു.

ജനറൽ, പട്ടികജാതി, മെയിൻ്റനൻസ് ഗ്രാൻ്റ് തുടങ്ങിയ മേഖലയിലെ പദ്ധതികളാണ് പൂർണ്ണമായും പ്രതിസന്ധി നേരിടുന്നത്.

പട്ടികജാതിയിൽ പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾ നഗരസഭയിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലാണ് ട്രെയിനികളായ് പ്രവർത്തിക്കുന്നത്. ഇവർക്ക് 10000/- 7000/- എന്നീ നിരക്കുകളിലാണ് മാസം ഓണറേറിയമായി പട്ടികജാതി വിഭാഗം ഫണ്ടിൽ നിന്നും നൽകിയിരുന്നത്.

ട്രഷറിയിൽ തുക ഇല്ലാത്തതിനാൽ

 2 മാസമായി ഇത് മുടങ്ങിയിരിക്കുകയാണ്.

നേരത്തേ ഒരു മാസത്തെ വേതനം നഗരസഭ തനത് ഫണ്ടിൽ നിന്നും ഇവർക്ക് നൽകിയിരുന്നു.

പട്ടികജാതി വിഭാഗത്തിലുള്ള

നിർദ്ദന കുടുംബങ്ങളിൽ പെട്ട പെൺകുട്ടികളാണ് ട്രെയിനികളായി

വരുന്ന 4 പേർ. 

ഇവർക്ക് യാത്രാ ചിലവിനുള്ള പണം പോലും ലഭിക്കാത്തതിനാൽ ഏറെ പ്രയാസത്തിലാണ്.

ട്രഷറിയിൽ നിന്നും തുക ലഭിക്കാത്തതിനാൽ മറ്റ് നിരവധി പദ്ധതികളുടേയും നടത്തിപ്പ് പ്രതിസന്ധിയിലാണ് .

പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായമായി നൽകുന്ന 1.25 ലക്ഷം രൂപയും,

SC വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും തടസപ്പെട്ടിരിക്കുകയാണ്.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി വഴി നഗരസഭ നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയും പ്രതിസന്ധി നേരിടുന്നു.

ഇതിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല.

ഇതിനായി ഓടുന്ന വാഹനത്തിൻ്റെ ദൈന്യംദിന ചിലവും നടത്താൻ പണം ലഭിക്കുന്നില്ല.

താലൂക്ക് ആശുപത്രിയിൽ വൈകീട്ട് ഉണ്ടാകുന്ന തിരക്കും ഇവിടെ എത്തുന്ന രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കുറക്കുന്നതിന് നഗരസഭ പദ്ധതി വഴി OP യിൽ ഒരു ഈവനിംഗ് ഡോക്ടറെ നിയമിച്ചിട്ടുണ്ട്.

ഇവരുടെ വേതനവും തടസ്സപ്പെട്ടതിനെ തുടർന്ന്, പാലിയേറ്റീവ് ജീവനക്കാർ, OP ഡോക്ടർ എന്നിവർക്കുള്ള വേതനം മുൻ മാസങ്ങളിൽ നഗരസഭ തനത് ഫണ്ടിൽ നിന്നും നൽകുകയായിരുന്നു.

ആയുർവേദ ഹോമിയോ ഡിസ്പെൻസറികളിലേക്കുള്ള മരുന്ന് വാങ്ങൽ,കാർഷിക പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ,

വീട് അറ്റകുറ്റപണി, കിണർ നിർമ്മാണം, PMAY ഭവന നിർമ്മാണം എന്നീ ഗുണഭോക്താക്കൾ ധനസഹായം, വയോജനങ്ങൾക്കുള്ള വയോമിത്രം പദ്ധതി, തുടങ്ങി നിരവധി പദ്ധതികൾക്കും തുക ലഭിക്കാത്തതിനാൽ , ഗുണഭോക്താക്കൾ

നഗരസഭ ഓഫീസിൽ കയറി ഇറങ്ങുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കും ഉള്ള പദ്ധതികളും പണമില്ലാത്തിനാൽ മുടങ്ങിയിട്ടുണ്ട്.

നഗരസഭക്ക് വാർഷിക ബജറ്റ് പ്രകാരമുള്ള വിഹിതം അടിയന്തിരമായ് അനുവദിക്കാനും, ട്രഷറിയിൽ നിലനിൽക്കുള്ള നിയന്ത്രണം ഒഴിവാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി നഗരസഭ UDF പാർലിമെൻ്ററി പാർട്ടി ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവതാളത്തിലാക്കുന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നടപടികൾ.

Follow us on :

More in Related News