Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 13:04 IST
Share News :
പുന്നയൂർക്കുളം:പഞ്ചായത്തിലെ 14-ആം വാർഡിലെ വേണുനഗർ റോഡ് വെള്ളക്കെട്ടിലായി.പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയാണ് കാണാൻ സാധിക്കുന്നതെന്നു ബിജെപി ആരോപിച്ചു.യാതൊരുവിധ മുൻകരുതലുകളും ഇല്ലാത്ത സമീപനമാണ് പഞ്ചായത്ത് അധികൃതർ കൈകൊള്ളുന്നതെന്നും,വേനൽ കാലത്ത് ചെയ്ത് തീർക്കേണ്ട പണികൾ മഴ പെയ്യട്ടെ അപ്പൊ നോകാം എന്നുള്ള അഹംഭാവം ആണ് ഇവർക്കുള്ളതെന്നും,റോഡിൽ വെള്ളക്കെട്ട് രൂപപെട്ടതോട് കൂടി അപകടങ്ങൾ തുടർക്കഥയാണെന്നും ബിജെപി ഗുരുവായൂർ മണ്ഡലം സെക്രട്ടറി കെ.സി.രാജു പറഞ്ഞു.തുടർന്ന് റോഡിൽ പ്രതിഷേധ വാഴ വെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ,ബൂത്ത് പ്രസിഡന്റ് പ്രശാന്ത്,ഷാജി തൃപ്പറ്റ്,കിരൺ പുന്നയൂർക്കുളം,സുഭാഷ് കടിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.