Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 20:06 IST
Share News :
മൊകേരി: ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും കടയ്ക്ക് കത്തി വെക്കുന്ന സമീപനമാണ് നരേന്ദ്ര മോഡി സ്വീകരിക്കുന്നതെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ പറഞ്ഞു.മുൻ എംഎൽഎ.കെ.ടി.കണാരൻ്റെയും സി.പി.ഐ.നേതാവ് വി.പി.ഗംഗാധരൻ്റെയും ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.. സന്തോഷ് അധ്യക്ഷനായി.പി.സുരേഷ് ബാബു, കെ.കെ.മോഹൻദാസ്, വി.വി പ്രഭാകരൻ, റീന സുരേഷ് എന്നിവർ സംസാരിച്ചു. അനുസ്മരത്തിൻ്റെ ഭാഗമായി പ്രഭാതഭേരി, ശവകുടീരത്തിൽ പുഷ്പ്പാർച്ചന, പതാക ഉയർത്തൽ എന്നിവ നടന്നു.
Follow us on :
Tags:
Please select your location.