Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 19:44 IST
Share News :
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ.ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.
ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് നടന്ന ഡിസിസി ഭാരവാഹിയോഗത്തിലാണ് ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.
ജോസ് വള്ളൂരിന്റെ രാജിയിൽ പ്രവർത്തകർ കരയുകയായിരുന്നു.
തോൽവിയുടെ ഉത്തരവാദിത്തം ജോസിനാണെന്ന് പറയാൻ കഴിയില്ലെന്നാണ് പ്രവർത്തകരുടെ ന്യായം.
Follow us on :
Tags:
Please select your location.