Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 19:02 IST
Share News :
മുവാറ്റുപുഴ : നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത വാച്ച് ആന്‍ഡ് വാര്‍ഡന്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയമസഭയില്‍ സ്പീക്കറുടെ ചെയറിന് മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡന്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആക്ഷേപം.
മുവാറ്റുപുഴ പാര്‍ട്ടി ഓഫിസില്‍ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫിസ് ജംഗ്ഷനില്‍ സമാപിച്ചു. കെപിസിസി സെക്രട്ടറി കെ.എം സലിം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പി.എസ് സലിം, സുഭാഷ് കടയ്‌ക്കോട്, കെ.ജി രാധാകൃഷ്ണന്‍, കെ.എ അബ്ദുള്‍ സലാം, പി.പി ജോളി, ഷാന്‍ പ്ലാക്കുടി, ജോളിമോന്‍ ചുണ്ടയില്‍, പി.എം അബുബക്കര്‍, പോള്‍ ലൂയിസ്, ഷാജി സി ജോണ്‍, സന്തോസ് മാത്യു, ഒ പി ബേബി, കെ.പി അബ്രഹാം, ജാന്‍സി മാത്യു, കെ.വി കുര്യാക്കോസ്, സന്തോഷ് ഐസക്, മുഹമ്മദ് റഫീഖ്, മിനി എല്‍ദോ, ജെറിന്‍ ജേക്കബ് പോള്‍, സിനി ബിജു, എന്‍.കെ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
Please select your location.