Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല; എം വി ഗോവിന്ദൻ

09 Nov 2024 12:47 IST

Shafeek cn

Share News :

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഷാഫിക്ക് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശ്രീധരന് കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടില്ലെന്നും എൽഡിഎഫ് മുന്നേറുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


എം വി ഗോവിന്ദൻ പറഞ്ഞത്


വയനാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാർത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നു. പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധ. രാഹുലിന് കേരളത്തിലുടനീളം അവമതിപ്പുണ്ട്. ഇടതുപക്ഷം ബാഗിന്റെ പിന്നാലെ പോകുന്ന പാർട്ടിയല്ല. യാദൃശ്ചികമായി വന്ന പ്രശ്‌നമാണ്. അത് ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണ്. ഐഡി കാർഡ് ഉണ്ടാക്കിയത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിന് പ്രത്യേകം തെളിവ് വേണ്ട.


പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല, പ്രധാന വിഷയമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയർന്നുവന്ന ട്രോളി വിവാദം യുഡിഎഫിന് തിരിച്ചടിയാണ്. ട്രോളി ബാഗുൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. അത് പാർട്ടിയുടെ സെക്രട്ടറിയുടെ അഭിപ്രായമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Follow us on :

More in Related News