Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെക് സെവൻ : അവസാനം നേരത്തെ പറഞ്ഞത് വിഴുങ്ങി സി.പി.എം നേതാവ് പി.മോഹനൻ മാഷ് മെക്ക് സെവനെതിരെ ആരോപണമില്ലെന്ന്

15 Dec 2024 20:23 IST

Fardis AV

Share News :

കോഴിക്കോട്: മെക് സെവൻ വ്യായാമ പരിശീലനത്തി

ൻ്റെ പിന്നിൽ തീവ്രവാദികളാണെന്ന താൻ മുൻപ് പറഞ്ഞ ആ

രോപണം തിരുത്തി സി.പി.എം നേതാവ് പി മോഹനൻ. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നും പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത പാലിക്കണമെന്നാണ് താൻ പറഞ്ഞതെന്നും

മുൻ ആരോപണം വിഴുങ്ങി

അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. 

ജീവിത ശൈലി രോഗങ്ങൾക്കെതിരെ ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ. അതിനെ എതിർക്കേണ്ട കാര്യം സി.പി.എമ്മിനില്ല. എന്നാൽ, അതൊരു പൊതുവേദിയാണ്. അത്തരം വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, എസ്‍.ഡി.പി.ഐ തുടങ്ങിയ മതരാഷ്ട്ര വാദികൾ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അതാണ് സംശയം വരാൻ കാരണം. വ്യത്യസ്ത മത വിശ്വാസികൾ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങൾക്ക് ഒപ്പം നിർത്താൻ വർഗീയ ശക്തികൾ ശ്രമം നടത്തും. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടുകൂടി ബോധപൂർവം മറ്റെന്തോ ലക്ഷ്യം വെച്ച് ആണ് പി.മോഹനൻ മാഷ് ഈ പ്രസ്താവന നടത്തി വിവാദമുണ്ടാക്കിയതെന്ന ആക്ഷേപ സോഷ്യൽ മീഡിയയിലടക്കം ഉയർന്നിരിക്കയാണ്. വർഷങ്ങൾക്ക് മുൻപ് ജമാഅത്ത്, മുജാഹിദ്, സുന്നി തുടങ്ങി മുസ്ലിം സംഘടനകളെല്ലാം തീവ്രവാദ സംഘടനകളാണെന്ന മാഷിൻ്റെ ആരോപണം ഏറെ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഇത് മയപ്പെടുത്തി പറയുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയിലെ യു.സി. എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ പേരിൽ കാഫീർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്, പി.മോഹനൻ മാഷിൻ്റെ ഭാര്യ കെ.കെ. ലതികയാണെന്ന് മാസങ്ങൾക്ക് മുൻപ് പോലീസ് അന്വേഷണ സംഘം തന്നെ കണ്ടെത്തിയത് ഏറെ ചർച്ചാവിഷയമായിരുന്നു.

Follow us on :

More in Related News