Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32-മത് രക്തസാക്ഷി ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു

01 Mar 2026 19:58 IST

MUKUNDAN

Share News :

ചാവക്കാട്:കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32-മത് രക്തസാക്ഷി ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പാല്ലത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് അനുസ്മരണ പ്രഭാഷണം നടത്തി.കെപിസിസി സെക്രട്ടറി ഒ.അബ്ദുറഹ്മാൻ കുട്ടി,ജോസ് വള്ളൂർ,ഡിസിസി സെക്രട്ടറിമാരായ ജോസഫ് ചാലിശ്ശേരി,എം.വി.ഹൈദരാലി,സി.എ.ഗോവ പ്രതാപൻ,കെ.ഡി.വീരമണി,കെ.പി.ഉമ്മർ,യുഡിഎഫ് കൺവീനർ കെ.വി.ഷാനവാസ്,എം.എസ്.ശിവദാസ്,ഇർഷാദ് ചേറ്റുവ,ഒ.കെ.ആർ.മണികണ്ഠൻ,എച്ച്.എം.നൗഫൽ,കെ.നവാസ്,കെ.ജെ.ചാക്കോ,സുനിൽ കാര്യാട്ട്,സി.എസ്.സൂരജ്,നിസാം ആലുങ്ങൽ,ബീനരവിശങ്കർ,പി.വി.ബദറുദ്ദീൻ,എൻ.വി.സുധീർ,കെ.പി.ഉദയൻ,എൻ.എം.കെ.നബിൽ,നിഖിൽ ജി.കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. 


Follow us on :

More in Related News