Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ പരാജയം:കോൺഗ്രസിൽ പോര് രൂക്ഷമായി...

05 Jun 2024 13:09 IST

MUKUNDAN

Share News :

തൃശൂർ:ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശ്ശൂർ കോൺഗ്രസിൽ പോര് രൂക്ഷമായി.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും,ടി.എൻ.പ്രതാപനും എതിരെ പോസ്റ്റർ അടിച്ചിറക്കി.ടി.എൻ.പ്രതാപൻ ഇനി വാർഡിൽ പോലും സീറ്റില്ലെന്നും,ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂർ രാജിവെക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ഡിസിസി ഓഫീസിന്റെ മതിലിലും,പരിസരത്തുമാണ് പോസ്റ്റർ ഒട്ടിച്ചിട്ടുള്ളത്.

Follow us on :

More in Related News