Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിഗ്രാമം പദ്ധതി:കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവത്സര ദിനത്തിൽ അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിക്കും...

29 Dec 2025 19:30 IST

MUKUNDAN

Share News :

ചാവക്കാട്:ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവത്സരദിനമായ വ്യാഴാഴ്ച്ച(ജനുവരി ഒന്നിന്) ഗുരുവായൂർ നിയോജക മണ്ഡലത്തിലുള്ള പുന്നയൂർ പഞ്ചായത്തിലെ അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിക്കുമെന്ന് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സി.എ.ഗോപപ്രതാപന്‍,ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കണ്ടത്ത്,കണ്‍വീനര്‍ കെ.കെ.ഷുക്കൂര്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ എട്ടിന് ഉന്നതിയില്‍ എത്തുന്ന രമേശ് ചെന്നിത്തല ഉന്നതിയിലെ താമസക്കാരായ പട്ടികജാതി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കും.24 വീടുകളാണ് അകലാട് പട്ടികജാതി ഉന്നതിയിലുള്ളത്.ഈ കുടുംബങ്ങളുടെ പാര്‍പ്പിടം,വിദ്യാഭ്യാസം,കുടിവെള്ളം,വൈദ്യുതി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.ഉന്നതിയിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള നടപടികളും സ്വീകരിക്കും.ഉന്നതിയിലെ കുടുംബങ്ങളോടൊപ്പം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച് അവരുടെ കലാപരിപാടികളിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കും.ആദിവാസി പട്ടികജാതി ഉന്നതികളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനുമായാണ് 2011-ല്‍ രമേശ് ചെന്നിത്തല ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്.തുടര്‍ന്ന് വര്‍ഷംതോറും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി,പട്ടികജാതി ഉന്നതികളില്‍ സംഘടിപ്പിക്കുന്ന ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനാറാമത് പരിപാടിയാണ് വ്യാഴാഴ്ച അകലാട് ഉന്നതിയില്‍ നടത്തുന്നത്.പ്രസ്‌തുത പരിപാടിയിൽ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്‌കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും.


Follow us on :

More in Related News