Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പിണറായിസത്തിൻ്റെ അവസാന ആണി നിലമ്പൂരിൽ നിന്നാകും'; മലയോര സമര യാത്രയുടെ വേദിയിൽ പിവി അൻവർ

30 Jan 2025 16:26 IST

Shafeek cn

Share News :

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മലയോര സമര യാത്രയുടെ നിലമ്പൂരെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍. പിണറായി വിജയന്റെ ഭരണം അഴിമതി നിറഞ്ഞതെന്നും പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരില്‍ നിന്നാകുമെന്നും അന്‍വര്‍ ആഞ്ഞടിച്ചു. വനംവകുപ്പിനെതിരെയും അന്‍വര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.


കേരളത്തിലെ വന്യജീവി സംഘര്‍ഷത്തിന്റെ ഗൗരവം അറിയാത്ത രണ്ട് പേരേ കേരളത്തിലുള്ളൂ. അത് വനംമന്ത്രിയും മുഖ്യമന്ത്രിയുമാണ്. കടുവ ഒരു സ്ത്രീയെ കടിച്ചുകൊന്ന സമയത്ത് ഫാഷന്‍ ഷോയില്‍ പാടുന്ന തരത്തിലേക്ക് വനം മന്ത്രി തരംതാണുവെന്നും അന്‍വര്‍ വിമര്‍ശിച്ചു. വെടിവെച്ച് കൊല്ലാനുള്ള അധികാരം ഉണ്ടായിട്ടും കേരളത്തിലെ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല.


മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഉത്തരവ് നല്‍കാന്‍ ത്രാണിയില്ല. തുടര്‍ന്ന് വരാനിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ കാര്യം മലയോര മേഖലയാണ് എന്നതും അന്‍വര്‍ ഓര്‍മിപ്പിച്ചു. മലപ്പുറം ജില്ലയെ ക്രിമിനല്‍ ജില്ലയാകാനുള്ള ബോധപൂര്‍വമായ പരിശ്രമം നടക്കുന്നതായും അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത്കുമാറിനെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളും അന്‍വര്‍ ആവര്‍ത്തിച്ചു.


പൊലീസ് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും അജിത് കുമാറിനെതിരെ കൃത്യമായി തെളിവ് കൊടുത്തിട്ടും സ്വത്ത് സമ്പാദനം നടത്തിയില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെന്നും അന്‍വര്‍ പറഞ്ഞു. ഈ രീതിയിലുള്ള അഴിമതി കണ്ട് എല്‍ഡിഎഫില്‍ ഇരിക്കണോ എന്നും ഈ പിണറായിക്ക് വേണ്ടിയല്ല താന്‍ വോട്ട് ചോദിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരില്‍ അടിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.


Follow us on :

Tags:

More in Related News