Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 12:21 IST
Share News :
തൃശൂർ :
പറപ്പൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 18. 5 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട്, അഴിമതിയും സംസ്ഥാന സഹകരണഓഡിറ്റ് വിഭാഗം കണ്ടെത്തിയ സാഹചര്യത്തിൽ,24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ ക്ഷീര കർഷകർ വിധിയെഴുതുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ക്രമക്കേടിന്റെ സാമ്പത്തിക ബാധ്യത നിലവിലെ ഭരണസമിതിക്കും സെക്രട്ടറിക്കും ആണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെ,നിലവിലെ ഭരണസമിതിക്ക് മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കായിരുന്നു അദ്ദേഹം.യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. എൽ.പോൾസൺ അധ്യക്ഷത വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ രഘുനാഥൻ, കെ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി ജോസ്, സി കെ ഫ്രാൻസിസ്, പി.ഡി റോയ്, ശ്രീകല കുഞ്ഞുണ്ണി,ജോൺ ചെറിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീന തോമസ്, സരസമ്മ, ഷീന വിൽസൺ, മോഹനൻ വടശ്ശേരി,റൂബി സൈമൺ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.