Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎൻടിയുസി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

02 May 2024 19:55 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഎൻടിയുസി നേതാവ് ഖാലിദ് അനുസ്മരണം സംഘടിപ്പിച്ചു.മരണപ്പെട്ട ഖാലിദ് ചാവക്കാട് ഐഎൻടിയുസി സ്ഥാപക നേതാവും,മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു.ഖാലിദിന്റെ നിര്യാണത്തിൽ കോൺഗ്രസിന് വലിയ നഷ്ടമാണ് എന്ന് യോഗം വിലയിരുത്തി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി,ഐഎൻഎൽ നേതാവ് കാദർ,ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എം.റഹീം,ഷിഹാബ് കലിമ,ആർ.കെ.നൗഷാദ്,മഹിളാ കോൺഗ്രസ് നേതാക്കളായ ഷൈല നാസർ,റുക്കിയ ഷൗക്കത്ത്,സഹിത മുസ്തഫ,ചാവക്കാട് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.ഇസഹാഖ് മണത്തല,സി.പി.കൃഷ്ണൻ മാസ്റ്റർ,എ.വി.മുസ്തഫ,ഷക്കീർ ഹുസൈൻ,ഷെരീഫ് വോൾഗ,വി.ബി.അഷറഫ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News