Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി മൂടിവെക്കാൻ: യു.ഡി.എഫ്

16 Sep 2025 07:49 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:കഴിഞ്ഞ സാമ്പത്തിക വർഷം 2025 ഫിബ്രവരി മാസം മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക പരിപാടിയായ മേപ്പയൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി മൂടിവെക്കാൻ വേണ്ടിയാണെന്ന് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.17 വാർഡുകളിൽ ഒരു വാർഡിൽ നിന്നും ഒന്നരലക്ഷം രൂപ വീതവും,പഞ്ചായത്ത് നടത്തിപ്പു കമ്മിറ്റി നേരിട്ട് പിരിച്ചെടുത്ത ഭീമമായ സാഖ്യയും,അല്ലാതെ സ്വരൂപിച്ചിട്ടുള്ള പണവും വിനിയോഗിച്ച കണക്ക് പറയാതെ ഭരണ സമിതി മുന്നോട്ടു പോകുന്നത് അഴിമതി മൂടിവെക്കാൻ വേണ്ടി കൂടിയാണെന്ന് സായാഹ്ന ധർണ്ണയിൽ ആരോപിച്ചു.


യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിംഗ് ജനറൽ സെക്രട്ടറി ടി.കെ.എ.ലത്തിഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അനീഷ് മുഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ് കൺവീനർ കമ്മന അബ്ദുറഹിമാൻ,

ഡി.സി.സി സെക്രട്ടറി ഇ. അശോകൻ,

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ,എം.എം അഷ്റഫ്,കെ.പി. വേണുഗോപാൽ,

എം.കെ. അബ്ദുറഹിൻ മാസ്റ്റർ,കെ.എം.എ.അസീസ്,സി.പി. നാരായണൻ,ഇല്ലത്ത് അബ്ദുറഹ്മാൻ,ആന്തേരി ഗോപാലകൃഷ്ണൻ,ശ്രീനിലയം വിജയൻ,അഷീദ നടുക്കാട്ടിൽ,

മുജീബ് കോമത്ത്,സി.എം. ബാബു,കീഴ്പോട്ട് അമ്മത്,ഷബീർ ജന്നത്ത്,സത്യൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു.


കെ.എം.ശ്യാമള,ഷർമിന കോമത്ത്,

റാബിയ എടത്തിക്കണ്ടി,സറീന ഒളോറ,പ്രസന്നകുമാരി ചൂരപ്പറ്റ,

അജ്നാസ് കാരയിൽ,കെ.കെ. അനുരാഗ്,റിഞ്ചു രാജ് എടവന,ആർ.കെ. ഗോപാലൻ,ബിജു കുനിയിൽ,പി.കെ. സുധാകരൻ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News