Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർഎസ്സ്എസ്സും,കമ്മ്യുണിസ്റ്റുകളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിച്ചിട്ടില്ല..

06 Oct 2025 19:51 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിക്കാത്തവരാണ് ആർ.എസ്സ്.എസ്സും,കമ്മ്യൂണിസ്റ്റുകളുമെന്ന് കോൺഗ്രസ്സ് നേതാവ് വി.എം.സുധീരൻ പറഞ്ഞു.ഇന്ന് രാജ്യം ഭരിക്കുന്ന നരേന്ദ്രമേദി വോട്ടീ ചോർ നടത്തിയാണ് അധികാരത്തിൽ ഇരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.ചാവക്കാട് മണ്ഡലം 3-ാം വാർഡ്(തിരുവത്ര-നോർത്ത്)കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് ഇ.പി.ഷാഫി അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാക്കളായ ടി.എസ്.അജിത്ത്,സി.എ.ഗോപപ്രതാപൻ,കെ.വി.ഷാനവാസ്,എം.എസ്.ശിവദാസ്,കെ.നവാസ്,കെ.വി.സത്താർ,കെ.എച്ച്.ഷാഹുൽ ഹമീദ്,എച്ച്.എം.നൗഫൽ,കെ.വി.യൂസഫ് അലി,സി.കെ.ബാലകൃഷ്ണൻ,കെ.എം.ഷിഹാബ്,ഷുക്കൂർ കോനാരത്ത്,കെ.കെ.ശ്രീകുമാർ,ഹസീന സുബൈർ,അബ്ബാസ് താഴത്ത്,എ.എസ്.സജിത്ത്,ഷെഹീബ് മജീദ് എന്നിവർ സംസാരിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാക്കളെയും,സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചവരേയും,വാർഡിൽ നിന്നും വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും,വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു.ചികിത്സാ സഹായവും,പച്ചക്കറി തൈ,ഗ്രോ ബാഗ് വിതരണവും കുടുംബ സംഗമത്തിൻ്റെ ഭാഗമായി നടന്നു.

Follow us on :

More in Related News