Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 19:51 IST
Share News :
കോഴിക്കോട്: മേപ്പയ്യൂർ പുറക്കാമലയിൽ 15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം തടഞ്ഞതിനെ തുടർന്ന് ക്വാറി മാഫിയയെ സംരക്ഷിക്കാനെത്തിയ പോലീസ് സംഘം 15 വയസുള്ള ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് വാനിൻ കയറ്റുകയും അക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ് ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതിയ ജനതയെ ഈ രീതിയിൽ കൈക്കാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. കുറ്റക്കാരായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ച് വിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.