Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫിന്റെ രാപ്പകൽ സമരം നാളെ മുതൽ

03 Apr 2025 15:56 IST

WILSON MECHERY

Share News :


ചാലക്കുടി:

തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കി വക്കുന്ന പ്ലാൻ ഫണ്ട് തുടർച്ചയായി വെട്ടിക്കുറക്കുന്നതിലും ലഹരിക്കും റാഗിങ്ങിനും എതിരായി ശക്തമായ നടപടി സ്വീകരിക്കാത്തതിലും അന്യായമായ നികുതിവർദ്ധനവ് പിൻവലിക്കാത്തതിലും പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ വെ വെള്ളി വൈകിട്ട് 4 മുതൽ ശനി രാവിലെ 8 മണി വരെ നടക്കും. ചാലക്കുടി മണ്ഡലത്തിലെ സമരത്തിന്റെ ഉൽഘാടനം നഗരസഭാ കാര്യാലയത്തിന് സമീപം സനീഷ് കുമാർ ജോസഫ് എം.എൽ.എ യും സമാപന സമ്മേളന ഉൽഘാടനം നഗരസഭ ചെയർമാൻ ഷിബു വാലപ്പനും

നിർവ്വഹിക്കും. കോടശ്ശേരി മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ജയിംസ്, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം വിൽസൺ മേച്ചേരി, കൊടകരയിൽ മുൻ എം പി, കെ പി ധനപാലൻ, യുഡിഎഫ് കൺവീനർ ഒ എസ് ചന്ദ്രൻ, കൊരട്ടിയിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ആർ എസ് പി നിയോജകമണ്ഡലം സെക്രട്ടറി വർഗീസ് കണ്ടംകുളത്തി, കാടുകുറ്റിയിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗോപുരൻ, യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ, മേലൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം ടി ഡേവിസ്, ഡിസിസി സെക്രട്ടറി പി കെ ഭാസി, പരിയാരത്ത് സി ജി ബാലചന്ദ്രൻ,എംടി ഡേവിസ്, അതിരപ്പിള്ളിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഐ ഐ അബ്ദുൽ മജീദ്, സിന്റോ മാത്യു എന്നിവർ യഥാക്രമം വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സമര പരിപാടികളുടെ ഉൽഘാടന കർമ്മം നിർവ്വഹിക്കും.

Follow us on :

More in Related News