21 Aug 2024 21:19 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:സിപിഎം ഭരിക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.കുന്നത്തൂരിൽ നിന്ന് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഭവന പദ്ധതിയിലെ അട്ടിമറി,ശ്മശാനഭൂമിയിലെ മാലിന്യ കൂമ്പാരവും എംസിഎഫും മൃതദേഹത്തോടുള്ള അനാദരവ് കാട്ടൽ,കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിൽ അനാസ്ഥ,റോഡുകളുടെ ശോചനീയാവസ്ഥ,ബിജെപി അംഗങ്ങളുടെ വാർഡുകളെ പദ്ധതികളിൽ നിന്ന് അവഗണിക്കൽ,കുന്നത്തൂർ ഹെറിറ്റേജ് സെന്ററിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും,ദുർഗന്ധം വമിക്കുകയും ചെയ്തിട്ടും മെമ്പറുടെ പരാതിയിൽ നടപടിയെടുക്കാതിരിക്കൽ,രാമച്ച കർഷകരോടുള്ള അവഗണന തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചത്.പുന്നയൂർക്കുളത്തിന്റെ വികസനം നരേന്ദ്ര മോദിജിയുടെ സ്വപ്ന പദ്ധതി ആയ ഡോ.ശ്യാമപ്രസാദ് മുഖുർജി നാഷണൽ റർബൻ ഫണ്ട് 50 കോടി രൂപയിൽ ഊന്നി കൊണ്ടാണെന്നും പദ്ധതിയുടെ പൂർണ്ണമായ പേര് ദൃശ്യ മാധ്യമങ്ങളിലും,പത്രമാധ്യമങ്ങളിലും കാണിക്കുന്നില്ല എന്നും ബിജെപിയുടെ സ്ഥാപക നേതാകളിൽ ഒരാളാണ് ഡോ.ശ്യാമപ്രസാദ് മുഖുർജി എന്നും അദ്ദേഹത്തിന്റെ സ്മരണാർദ്ധം ആണ് മോദിജി വികസനം കൊണ്ട് വരുന്നതിന് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് എന്നും പദ്ധതിയുടെ പൂർണമായ പേര് പറയാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ബോധപൂർവ്വം തയ്യാറാവുന്നില്ല എന്നും,ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രവും,തൃപ്പറ്റ് ആയുഷ് കോംപ്ലക്സും വഴി തുടക്കം കുറച്ചെങ്കിലും സ്റ്റാഫുകളുടെ ലഭ്യതയും ലാബിന്റെ മന്ദഗതിയിൽ ഉള്ള പ്രവർത്തനവും പ്രതിസന്ധി ആയി നില്കുന്നുവെന്നും അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ഡി.ബാബു,സെക്രട്ടറി രാജൻ അളുവപറമ്പിൽ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,രാജൻ തറയിൽ,സുഭാഷ് മണ്ണാരത്ത്,ഷാജി തൃപ്പറ്റ്,കെ.സി.രാജു,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കിരൺ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർമാരായ ഇന്ദിര പ്രഫുലൻ,അനിത ധർമ്മൻ,ഗോകുൽ അശോകൻ,പ്രബീഷ്,സീന സുരേഷ്,ശാന്തി,സുരേഷ് നടുവത്ത്,സുഗിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.മേഖലയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ബാരിഗേഡുകൾ സ്ഥാപിച്ചിരുന്നു.പ്രവർത്തകർ ബാരിഗേഡുകൾ മറികടക്കാൻ ശ്രമിച്ചു.പോലീസ് തടഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.