Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകസഭ തെരഞ്ഞടുപ്പ്: ബി.ജെ.പിയുടെ വാട്ടർ ലൂം ആയിരിക്കും - റസാഖ് പാലേരി '

08 Apr 2024 09:01 IST

UNNICHEKKU .M

Share News :


മുക്കം: കേരളത്തിൽ ബി.ജെപിയുടെ വംശീയ രാഷ്ട്രിയം ഈ ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു..വയനാട് പാർലമെൻ്റ് കൺവെൻഷൻ മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞടുപ്പ് ബി.ജെ.പി.യുടെ വാട്ടർ ലൂം ആയി മാറും.'വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിലൂടെ ഇന്ത്യാ മുന്നണി ശക്തമായ മുന്നേറ്റവുമായി രംഗത്തുള്ള ഈ തെരഞ്ഞെടുപ്പിൽ ബിജെപി സംഘപരിവാർ ശക്തികൾ കടപുഴകി എറിയപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ഇലക്ട്രൽ ബോണ്ട്, മറ്റ് അഴിമതികളിൽ മുങ്ങിക്കുളിച്ച ബിജെപിയുടെ മുഖം സംരക്ഷിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി അരവിന്ദ് ഹജ്രിവാളിൻ്റെ അറസ്റ്റ് . കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് പ്രതിപക്ഷ പാർട്ടികളെ നിർവീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത്തരം എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ജനത ജനാധിപത്യത്തെ ശക്തിപ്പെടുത്തും വിധം തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും അത് ബിജെപിയുടെ പരാജയത്തിലേക്ക് നയിക്കും . സംഘപരിവാർ ശക്തികൾ പതിറ്റാണ്ടുകളായി രൂപീകരിച്ച വംശീയ നിയമങ്ങളും വർഗീയ പ്രചരണങ്ങളും ജനവിരുദ്ധ സമീപനങ്ങളും കടപുഴകി എറിയുന്നതും ജനാധിപത്യത്തെ തിരിച്ചുപിടിക്കുന്നതുമായ തെരഞ്ഞെടുപ്പായി ഇത് മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ശരീഫ്, കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന , സുഭദ്ര വണ്ടൂർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി, തഷരീഫ് മമ്പാട് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News