Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 06:42 IST
Share News :
കോട്ടയം ജില്ലയിലെ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. പുതുപ്പള്ളിയിലാണ് ആദ്യ സമ്മേളനം. പുതുപ്പള്ളി ഇ.എം.എസ് സ്മാരക മന്ദിരത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എ.വി. റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. 11 ലോക്കൽ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുത്ത 145 പ്രതിനിധികൾ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വെട്ടത്തുകവലയിൽനിന്ന് ആരംഭിക്കുന്ന റെഡ് വളന്റിയർ മാർച്ചോടെ സമ്മേളനം അവസാനിക്കും. നവംബർ ഒന്ന് മുതൽ മൂന്നുവരെ വൈക്കം, വാഴൂർ ഏരിയ സമ്മേളനങ്ങൾ നടക്കും. നവംബർ ഏട്ട് മുതൽ പത്ത് വരെയാണ് ചങ്ങനാശ്ശേരി, അയർക്കുന്നം സമ്മേളനങ്ങൾ. നവംബർ 10, 11, 12 തീയതികളിൽ എറ്റുമാനൂർ ഏരിയ സമ്മേളനവും നടക്കും. തലയോലപ്പറമ്പ് (നവംബർ 13, 14, 15), കാഞ്ഞിരപ്പള്ളി (15, 16, 17), പാലാ (18, 19, 20), കോട്ടയം (20, 21, 22), കടുത്തുരുത്തി (22, 23, 24) എന്നിങ്ങനെയാണ് മറ്റ് സമ്മേളനങ്ങൾ. നവംബർ 25 മുതൽ 27 വരെ നടക്കുന്ന പൂഞ്ഞാർ സമ്മേളനത്തോടെ ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ സമാപിക്കും. 2025 ജനുവരി മൂന്ന് മുതൽ അഞ്ചുവരെ പാമ്പാടിയിലാണ് ജില്ല സമ്മേളനം.
Follow us on :
More in Related News
Please select your location.