Tue Dec 12, 2023 10:56 PM 1ST

Location  

Sign In

5 ഏക്കർ സ്ഥലത്തെ കൃഷി കാട്ടാന നശിപ്പിച്ചു - വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി

23 Jul 2024 12:52 IST

WILSON MECHERY

Share News :


ചാലക്കുടി.:കഴിഞ്ഞ ദിവസം വെട്ടിക്കുഴിയിലുളള പൊറായി വർഗ്ഗീസ്,പൊറായി ബെന്നി,കാവുങ്ങൽ ആന്റണി എന്നിവരുടെ വീട്ട്പറമ്പിൽ കാട്ടാനയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു.300ഓളം വാഴ,11 അടക്കാമരം,8 തെങ്ങ് എന്നിവ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നത്. വനൃജീവി ശല്ലൃം മൂലം കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാര നടപടികൾ വേഗത്തിൽ ഉണ്ടാകണമെന്ന് കർഷക കോൺഗ്രസ് ആവശൃപ്പെട്ടു.ഹാങ്ങിങ്ങ് ഫെൻസിങ്ങ് നിർമ്മാണ ജോലികൾ നടത്തി അവ എത്രയും വേഗത്തിൽ സ്ഥാപിക്കണമെന്ന് കൃഷി നാശം നേരിട്ട സ്ഥലം സന്ദര്‍ശിച്ച കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എം.ഡി.വർഗ്ഗീസ്,കോടശേരി മണ്ടലം കോൺഗ്രസ് പ്രസിഡന്റ് എം.ഒ.ജോൺസൺ,സെക്രട്ടറിമാരായ റിൻസൺ മണവാളൻ,ടി.എൽ. ദേവസി,പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം കെ.എം.ജോസ്,ബൂത്ത് പ്രസിഡന്റ് വി.ഒ.ജോസ് എന്നിവർ ചാലക്കുടി ഡി.എഫ്.ഒ.യോട് ആവശൃപ്പെട്ടു.ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ കൃഷി നാശം നേരിട്ട സ്ഥലം സന്ദർശിച്ചില്ലെന്ന് കർഷകർക്ക് പരാതി ഉണ്ട്.

Follow us on :

More in Related News