Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നൊച്ചാട് മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നു

01 Sep 2024 21:44 IST

Preyesh kumar

Share News :

പേരാമ്പ്ര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നു. ജില്ലാ തലത്തിലും നിയോജക മണ്ഡലം തലങ്ങളിലും നടന്ന എക്സിക്യൂട്ടീവ് ക്യാമ്പുകൾക്ക് ശേഷമാണ് പഞ്ചായത്ത് തലങ്ങളിൽ ക്യാമ്പുകൾ നടക്കുന്നത്.നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളൂരിൽ ആർ.പി രവീന്ദ്രൻ നഗറിൽ വെച്ചു നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ്

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു .


മണ്ഡലം പ്രസിഡൻ്റ് വി.വി. ദിനേശൻ അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ.പി. രവീന്ദ്രൻ്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.എം .പ്രകാശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധുകൃഷ്ണൻ പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു. ഡി സി സി സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചാർജ് വഹിക്കുന്ന

കെ പി സി സി മെമ്പർ രത്‌ന വല്ലിടീച്ചർ ,ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ,മണ്ഡലം ചാർജ് വഹിക്കുന്ന ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മോഹൻദാസ് ഓണിയിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റഷീദ് ചെക്ക്യേലത്ത്, മുനീർ പൂക്കടവത്ത്, സീന മണക്കാട്ടിൽ സംസാരിച്ചു.

'

ഭാരതീയ ദളിത് കോൺഗ്രസ് നൊച്ചാട് മണ്ഡലം പ്രസിഡൻ്റായി തെരഞ്ഞടുത്ത രാമചന്ദ്രൻ വാളേരിയെ കെ പി സി സി മെംബർ രത്നവല്ലിടീച്ചർ ക്യാമ്പിൽ വെച്ച് ഷാളണിയിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടിറിമാരായ ഒ .എം. രാജൻ, സി.കെ. അജീഷ്, ഇ.ടി .ഹമീദ്, പി.അനിൽകുമാർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.കെ. ദിനേശൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.സുമതി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News