Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശത്തിരയിളക്കി സ്ഥാനാർത്ഥി പര്യടനം

12 Apr 2024 20:10 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: കത്തുന്ന വേനൽച്ചൂടിനെ വെല്ലുന്ന പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തിരയിളക്കി സ്ഥാനാർത്ഥി പര്യടനം . ഇന്ന് 

ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലാണ് 

എൽ ഡിഎഫ് , 

യു ഡി എഫ് സ്ഥാനാർത്ഥികളുടെ പര്യടനം നടന്നത് . ലക്കിടി പഞ്ചായത്തിലെ അതിർക്കാട്ടു നിന്നാണ് രാവിലെ ഇരു സ്ഥാനാർത്ഥികളും പര്യടനമാരംഭിച്ചത്. 

രണ്ടാം ഘട്ട പര്യടനത്തിൽ 

എൽ ഡി എഫ് സ്ഥാനാർത്ഥി വിജയരാഘവനൊപ്പം സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം കെ എസ് സലീഖയും മറ്റ് ഘടകകക്ഷി നേതാക്കളും വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തി. കരിപ്പമണ്ണയിലാണ് പര്യടനം സമാപിച്ചത് .

യു ഡി എഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ്റെ മണ്ഡല പര്യടനം രാജ്യസഭാംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റുമായ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. 

കെ പി സി സി സെക്രട്ടറി പി ഹരിഗോവിന്ദനടക്കമുള്ള നേതാക്കൾ വിവിധ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. പര്യടനം ചക്കാലക്കുണ്ടിലാണ് സമാപിച്ചത്.

Follow us on :

More in Related News