Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രമ്യ ഹരിദാസിന്റെ വിജയം സുനിശ്ചിതം: സി വി കുര്യാക്കോസ്

23 Oct 2024 21:43 IST

WILSON MECHERY

Share News :

ചേലക്കര:

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് പ്രസ്താവിച്ചു. ചേലക്കര മണ്ഡലത്തിലെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിരീക്ഷണ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഡോക്ടർ കെ വി അറിവഴകനുമൊത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമനിർദേശ പത്രിക സമർപ്പണം നടത്തുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി രമ്യ ഹരിദാസിന് പിന്തുണയുമായി നിരവധി പാർട്ടി പ്രവർത്തകരോടൊപ്പമാണ് അദ്ദേഹം എത്തിയത്.

കേരള കോൺഗ്രസ് ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ യു ജോർജ് മാസ്റ്റർ, കെട്ടിയുസി ജില്ലാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിച്ചേർന്നത്.

Follow us on :

More in Related News