Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 09:53 IST
Share News :
മലപ്പുറം: മഹാത്മാഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷിദിനത്തിൽ ജില്ലയിൽ ഡി വൈ എഫ് ഐ ഗാന്ധി സ്മരണ സംഘടിപ്പിച്ചു.
‘സ്റ്റാന്റ് ഫോർ സെക്കുലർ ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജില്ലയിലെ ഇരുന്നൂറോളം മേഖലാ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് യുവജനങ്ങളും പൊതുജനങ്ങളും പങ്കാളികളായി. ഇന്ത്യയുടെ സെക്കുലർ മൂല്യങ്ങളെ തകർക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി ഓരോ ‘ഗാന്ധിസ്മരണയും’ മാറി.
ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാമപ്രസാദ് ഏലംകുളത്തും, ജില്ലാ പ്രസിഡന്റ് പി ഷബീർ നിലമ്പൂരിലും, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി അനീഷ് വെട്ടത്തൂരും,പി മുനീർ മാറഞ്ചേരിയിലും,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ എം ഷഫീഖ് പൂക്കോട്ടുപാടത്തും, സി ഇല്ല്യാസ് കുന്നുമ്മലിലും,എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഹരിമോൻ പെരിന്തൽമണ്ണ സൗത്തിലും,എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ ആദിൽ താനൂർ ഈസ്റ്റിലും, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ശിഹാബ് മഞ്ചേരി സൗത്തിലും സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.