Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോദി സർക്കാർ മൂന്നാം സത്യപ്രതിജ്ഞാ ദിനത്തിൽ ഹനുമാൻ സേനാ ഭാരതിന്റെ നേതൃത്വത്തിൽ ലഡു വിതരണവും പുസ്തക വിതരണവും നടത്തി

09 Jun 2024 19:48 IST

Jithu Vijay

Share News :


കോഴിക്കോട് : മോദി സർക്കാർ മൂന്നാം സത്യപ്രതിജ്ഞാ ദിനത്തിൽ കോഴിക്കോട് സാമൂതിരിയുടെ തട്ടകമായ തളി മഹാദേവക്ഷേത്ര പരിസരത്ത് ഹനുമാൻ സേനാ ഭാരതിന്റെ നേതൃത്വത്തിൽ ലഡു വിതരണവും പുസ്തക വിതരണവും നടത്തി ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അഴിമതി നടത്താനും വേണ്ടി തട്ടിക്കൂട്ടിയ ഇന്ത്യ മുന്നണി നേതാക്കൾക്ക് വരും നാളുകളിൽ ജയിലാണ് കാത്തിരിക്കുന്നത് അദ്ദേഹം പറഞ്ഞു.


സ്വാമി സത്യാനന്ദ ഭാരതി മഹാരാജ് ലഡു വിതരണം ചെയ്തു. എ എം ഭക്തവത്സലൻ പുസ്തകവിതരണം നടത്തി. മുരളീധരസ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. പ്രചാർ പ്രമുഖ സഞ്ജയ് നിസരി പി സുരേന്ദ്രൻ, ശ്രീമതി ലക്ഷ്മികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു നൂറുകണക്കിന് പ്രമുഖർ പങ്കെടുത്തു കെ സുരേന്ദ്രൻ സ്വാഗതവും അനിൽജിത് നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News