Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 23:27 IST
Share News :
കോഴിക്കോട് -
ഐ. ഐ. ടി, ഐ.. ഐ എം എന്നിവയിലും കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും അധ്യാപക നിയമനത്തിൽ സംവരണം പാലിക്കണമെന്ന് കേരള അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റിയുടെ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ ചെയർമാൻ യു.സി. രാമൻ (മുൻ എം. എൽ. എ) ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സമുദായ സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്നും സർക്കാർ അതിന് മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ജനങ്ങളിൽ നിന്നും ഉയർന്നു വരുന്ന ഏറ്റവും ന്യായമായ ഒരാവശ്യം എന്ന നിലയിൽ സർക്കാർ സമുദായ സെൻസസ് നടപ്പിലാക്കാൻ മുന്നോട്ടു വരണമെന്ന് ജനറൽ കൺവീനർ രമേഷ് നന്മണ്ട ആവശ്യപ്പെട്ടു.
സന്തുലിതമായ ദേശീയ വിഭവങ്ങളുടെ വിതരണത്തിനും സാമൂഹ്യനീതിക്കും സാമുദായിക സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. സുദേഷ് എം രഘു അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ വിശേഷിച്ചും വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുവാൻ ഇത്തരത്തിൽ സമുദായ സെൻസസ് അനിവാര്യമാണെന്നും അതിനായി വൻ ജനമുന്നേറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രോവാസു, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കൂട്ടി, എ.പി.വേലായുധൻ, സി.ടി. സക്കീർ ഹുസൈൻ, Er മമ്മദ് കോയ, ബാലൻ നടുവണ്ണൂർ, നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ: മുഹമ്മദ് അഷ്റഫ് സ്വാഗതവും ലത്തീഫ് പാലക്കണ്ടി നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.