Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 14:55 IST
Share News :
തിരൂരങ്ങാടി : പെൻഷൻകാരോടുള്ള സംസ്ഥാന സർക്കാറിൻ്റെ അവഗണനക്കെതിരെ താലൂക്ക് പെൻഷണേഴ്സ് സംഘിൻ്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ ധർണ സമരം ഉദ്ഘാടനം ചെയ്തു.
കുടിശിക കാര്യത്തിൽ മൗനം പാലിക്കുന്ന ഇടത് സംഘടനകളുടെ ഇരട്ടത്താപ്പിൽ പെൻഷനേഴ്സ് സംഘ് പ്രതിഷേധം രേഖപ്പെടുത്തി. ഒരു വശത്ത്
സർക്കാർ പി.എസ്.സി മെമ്പർമാർക്ക് ഭീമമായി വേതനം കൂട്ടി നൽകിയും
സർവീസ് ജീവനക്കാർക്കുള്ള
കുടിശിക നൽകാതെ വഞ്ചിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരൂരങ്ങാടി താലൂക് സെക്രട്ടറി എൻ. വിജയൻ സ്വാഗതം പറഞ്ഞു പുഷ്പൻ തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് - പ്രൊഫ: രാമൻ, സി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.